കണ്ണൂർ: നഗരത്തിലെ 83 ഭൂരഹിതർക്ക് ഭൂമി നൽകുന്ന കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പദ്ധതിയുടെ ഭാഗമായി, ഗുണഭോക്താക്കൾക്കുള്ള രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21, തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ഭാഗമായി 4.10 കോടി രൂപയാണ് കോർപ്പറേഷൻ ചെലവഴിച്ചത്. ഭൂമി കണ്ടെത്തൽ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടതായും, അനുയോജ്യമായ സ്ഥലങ്ങൾ ഗുണഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് ഉറപ്പാക്കാനായതിൽ സംതൃപ്തിയുണ്ടെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ പരിധിയിൽ തന്നെ ഭൂമി കണ്ടെത്തിയവർക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് പുറത്ത് 2.70 ലക്ഷം രൂപയുമാണ് നൽകിയത്. ഇതിൽ 81 പേർക്കും കോർപ്പറേഷൻ പരിധിയിലും രണ്ട് പേർക്ക് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലുമാണ് ഭൂമി ലഭിച്ചിട്ടുള്ളത്
പദ്ധതി കണ്ണൂർ കോർപ്പറേഷനിന്റെ ചരിത്രത്തിൽ അഭിമാനാർഹമായ നേട്ടം ആണെന്ന് മേയർ കൂട്ടിച്ചേർത്തു.