SSF ചേലേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

kpaonlinenews

ചേലേരി ▸ എസ് എസ് എഫ് ചേലേരി സെക്ടർ സാഹിത്യോത്സവം സമാപിച്ചു . ചേലേരി വടക്കേമൊട്ട, നൂഞ്ഞേരി യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

അഫ്സൽ വടക്കേമൊട്ടയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഫലപ്രഖ്യാപനം പി.എം മുസ്തഫ സഖാഫി ചേലേരി നിർവഹിച്ചു. വിജയികൾക്ക് സമ്മാനദാനം യു.കെ അഷ്റഫ് ദാലിൽ നിർവഹിച്ചു.

കലാപ്രതിഭയായി മുഹമ്മദ് ചേലേരിയും സർഗ്ഗപ്രതിഭയായി ടി.കെ മുഹമ്മദ് വടക്കേമൊട്ടയെയും തിരഞ്ഞെടുത്തു.

ഹംസ അമാനി, SSF കമ്പിൽ ഡിവിഷൻ സെക്രട്ടറി ടി.പി ജുനൈദ്, SYS ജില്ലാ സാംസ്കാരിക ഡയറക്ടറേറ്റ് അംഗം അഷ്റഫ് ചേലേരി, SYS കൊളച്ചേരി സർക്കിൾ പ്രസിഡന്റ് എ.പി ഹനീഫ, SSF കമ്പിൽ ഡിവിഷൻ വൈസ് പ്രസിഡണ്ട് റാഹിദ് അമാനി ചേലേരി, വി.പി അബ്ദുല്ല ഹാജി, പി. മുസ്തഫ ഹാജി, എം. മുസ്തഫ ഹാജി, കെ. മുഹമ്മദ് കുട്ടി ദാലിൽ എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു. ഷബീർ നൂഞ്ഞേരി സ്വാഗതം പറഞ്ഞു.

*🛑🛑👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?*

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…

🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഉടനെ ബന്ധപ്പെടൂ:

     75599 54786

     96059 58974

Share This Article
error: Content is protected !!