മയ്യിൽ കാറിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

kpaonlinenews

മയ്യിൽ: റോഡരികിലൂടെ നടക്കുകയായിരുന്ന വയോധികയും മകളും കാറിടിച്ച് പരിക്കേറ്റ് ‌ . കാര്യാംപറമ്പ് കസ്തൂർബ നഗർ ഉന്നതിയിലെ അമ്പിലായി സുഹറ (65), മകൾ എ. ഹാജിറ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മയ്യിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിന് കാരണം. വലതുഭാഗം ചേർന്ന് നടക്കുകയായിരുന്ന ഇരുവരെയും പിറകിൽ നിന്നെത്തിയ വാഹനം ഇടിച്ചു തെറിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. പിന്നാലെ സമീപത്തെ ചെങ്കൽ മതിലിലും ഇടിച്ച് കാർ നിർത്തുകയായിരുന്നു. തായംപൊയിൽ എൽ.പി. സ്‌കൂളിനു സമീപത്തെ കയറ്റമാണ് അപകടസ്ഥലം.

Share This Article
error: Content is protected !!