ചിറക്കൽ പഞ്ചായത്ത് വെൽഫെയർ പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ പ്രവർത്തക കൺവെൻഷൻ കോട്ടക്കുന്ന് യു പി സ്കൂളിൽ വെച്ച് ചേർന്നു.
പ്രസിഡന്റ് എൻ എം കോയ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം കെ കെ നൗഷാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏപ്രിൽ 19 മുതൽ മെയ് 31 വരെ നടത്തുന്ന സഹോദര്യ കേരള പദയാത്രയെ കുറിച്ച് വിശദീകരിച്ചു. യാത്ര വിജയിപ്പിക്കാനാവശ്യമായ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നയിക്കുന്ന പ്രാദേശിക പദയാത്ര അടക്കമുള്ള പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്തു. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുടെ ഭാരവാഹികളെ നിശ്ചയിച്ചു. പ്രവർത്തകർക്കിടയിൽ നടത്തുന്ന 200/- രൂപ ചാലഞ്ച് നൗഷാദ് മാസ്റ്റർ സെയ്ദ് ആലിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു.
പി. സയീദ് നന്ദിയും, സയ്ദ് ആലി സമാപനവും നടത്തി.
ചിറക്കൽ പഞ്ചായത്ത് വെൽഫെയർ പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ പ്രവർത്തക കൺവെൻഷൻ
