പഴയങ്ങാടി: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന്മരുന്ന് കഴിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരം പരാതിയിൽ മെഡിക്കൽ ഷോപ്പിനെതിരെ പോലീസ് കേസെടുത്തു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി.അഷറഫിൻ്റെ പരാതിയിലാണ്
പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പോലീസ് കേസെടുത്തത്.
അഷറഫിന്റെ സഹോദരന്‍ ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നല്‍കിയത്.
മാര്‍ച്ച് 8 ന് 5.26 നാണ് കടയിൽ നിന്നും മരുന്ന് വാങ്ങിയത്.
മരുന്ന് ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ചികില്‍സയിലാണ്. സിറപ്പ് കൊടുക്കേണ്ടതിന് പകരം മെഡിക്കൽ ഷോപ്പ് അധികൃതർ ഡ്രോപ് സ് നൽകിയതാണ് സംഭവത്തിന് കാരണമെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന സൂചന. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
