കെ എസ് എസ് പി യു ജില്ലാ സമ്മേളനം മയ്യിലിൽ

kpaonlinenews

കണ്ണൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( കെ എസ് എസ് പി യു ) ജില്ലാ സമ്മേളനം മാർച്ച് 12, 13 തീയ്യതികളിൽ മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12 ന് രാവിലെ 10 മണിക്ക് മുൻ മന്ത്രി സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണനും ഉച്ചതിരിഞ്ഞ് നടക്കുന്ന വനിതാ സമ്മേളനം ഡോ:എ കെ ജയശ്രീയും, 3-30 ന്പ്രകടനവും പൊതുസമ്മേളനവും മയ്യിൽ ബസ് സ്റ്റാന്റിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും. 13 ന് കാലത്ത് ജില്ലാ കൗൺസിൽ ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. സമൂഹത്തിൽ പാവപ്പെട്ടവരെ കണ്ടെത്തി വീടുൾ വെച്ച് നൽകിയതുൾെപ്പെടെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ സംഘടന ഇതിനകം ചെയ്തിട്ടുണ്ടെന്നും ,തുടർന്നും സഹായങ്ങൾ ചെയ്യാനാണ് തീരുമാനമെന്നും ജനറൽ കൺവീനറും ജില്ലാ സെക്രട്ടറിയുമായ വി പി കിരൺ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ടി ശിവദാസൻ മാസ്റ്റർ, കൺവീനർ ഇ മുകുന്ദൻ ,കെ കരുണാകരൻ മാസ്റ്റർ, പി വി പത്മനാഭൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു .

Share This Article
error: Content is protected !!