കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന പഠന സഹവാസം തെളിച്ചം എഴുത്തുകാരി രമ്യ പ്രവീൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി, മാനേജർ പി.സി.ദിനേശൻ, എൻ.പി. പ്രജേഷ് എന്നിവർ സംസാരിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മനീഷ് കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സി.കെ. സുരേഷ് ബാബു പക്ഷികളുടെ ലോകം, റിട്ട. എ. ഇ. ഒ.കെ.പി. പ്രദീപൻ ആകാശവിസ്മയം, ടി.എൻ. മുരളീധരൻ മുരളീരവം എന്നിവ അവതരിപ്പിച്ചു. അരങ്ങ് കലാസമിതിയുടെ നാടൻ പാട്ടും ക്യാമ്പ് ഫയറും നടന്നു. ഇന്ന് (22.2. 25 ശനി)കാലത്ത് സൂര്യദർശൻ, ചിത്രകാരൻ അനജ് നയിക്കുന്ന വരയുടെ ലോകം എന്നിവയോടു കൂടി സഹവാസം സമാപിക്കും.
ചിത്രം – പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ പഠന സഹവാസം എഴുത്തുകാരി രമ്യ പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു
പഠന സഹവാസം “തെളിച്ചം ” ആരംഭിച്ചു.
