കണ്ണൂർ ജില്ലാ പെയിന്റിംഗ് കോൺടാക്റ്റേഴ്സ് ആന്റ് ചാരിറ്റബിൾ ഗ്രൂപ്പിന്റെ പ്രഥമ സംരഭത്തിന്ന് കണ്ണുർ ജവഹർ ഓഡിറ്റോറിയത്തിൽ വെച്ച് തുടക്കം കുറിച്ചു. വിപിൻ രാജ് അലവിലിന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ മേയർ മുസ്ലി ഹ് മഠത്തിൽ ഉൽഘാടനം നിർവ്വഹിച്ചു. കെൻസ ഗഫൂർ , നബീൽ എന്നിവർ സംസാരിച്ചു. വി.വി.ബിജു സ്വാഗതവും, കെ വി നവാസ് കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടിയും , ഗാനമേളയും നടന്നു. തുടർന്ന് നടന്ന നറുക്കെടുപ്പ് മേയർ നടത്തി. ഒന്നാം സമ്മാനത്തിന്ന് സംഗീത് മേലെ ചൊവ്വ അർഹനായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

