നിരന്തോട്ടെ കെ സി ഭാർഗവി അമ്മ (95) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.കെഎസ്ടിഎ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും മുല്ലക്കൊടി ബാങ്ക് പ്രസിഡന്റുമായ കെ സി ഹരികൃഷ്ണൻമാസ്റ്ററുടെ അമ്മയാണ്. ഭർത്താവ്: പരേതനായ എം വി ദാമോദരൻ മാസ്റ്റർ. മറ്റുമക്കൾ: കെ സി സുലോചന (മുൻ അധ്യാപിക, പെരുന്തലേരി യുപി സ്കൂൾ), വാരിജാക്ഷി,ഭവാനി, രാധാകൃഷ്ണൻ (വിമുക്തഭടൻ). മരുമക്കൾ: കെ കെ ഭാസ്കരൻ നമ്പ്യാർ (വിമുക്തഭടൻ), ഇ പി രാഘവൻ നമ്പ്യാർ, ഗീത, ഇ വി മിനി (ഹെഡ്മിസ്ട്രസ്, ചെറുപഴശി എഎൽപി സ്കൂൾ), പരേതരായ പി എം രാഘവൻ നമ്പ്യാർ, ടി ടി ബീന (മുൻ അധ്യാപിക, കമ്പിൽ എ എൽപി സ്കൂൾ).
