കണ്ണാടിപ്പറമ്പ: വയനാട് പുനരധിവാസ നിധിയിലേക്ക് കൈത്താങ്ങായി ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ എസ്.എസ്.എൽ.സി 1986 ബാച്ച് 36,000 രൂപ നൽകി . സ്കൂളിന്റെ മുന്നിൽ വെച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി ടി സഹജൻ പുല്ലൂപ്പിക്കടവ് സ്വാഗതം പറഞ്ഞു. കെ.വി സുമേഷ് എം.എൽ.എ തുക ഏറ്റുവാങ്ങി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സംസാരിച്ചു. വി സുബാഷ് നന്ദി പറഞ്ഞു. ഗ്രൂപ്പ് അംഗങ്ങളായ തെക്കീയുദ്ധീൻ, എ.സി സുരേഷ്, എം സുരേഷ് ടി, രജിത എന്നിവർ പങ്കെടുത്തു.
വയനാട് പുനരധിവാസ നിധി: കണ്ണാടിപ്പറമ്പ ഹൈസ്‌കൂൾ 1986 ബാച്ച് തുക കൈമാറി
