ഗായിക ബിന്ദു സജിത്കുമാറിനെ അനുസ്മരിച്ചു

kpaonlinenews
കെആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിന്ദുസജിത് കുമാർ അനുസ്മരണ സമ്മേളനം കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ : ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായിരുന്ന ബിന്ദുസജിത് കുമാറിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് , ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാസെക്രട്ടറി ഷീജ നരിക്കുട്ടി, ചംബ്ലോൺ വിനോദ്, പ്രേമലത പനങ്കാവ്, ചന്ദ്രൻ മന്ന, ഷീബ ചിമ്മിണിയൻ, ശിവദാസ് നാറാത്ത്, ശ്രീലത വാര്യർ, ഷാജി ചന്ദ്രോത്ത്, അനില ഗോവർദ്ധൻ,പി.പി. രേഷ്മ, ടി.വിജയലക്ഷ്മി, സുമതി രമേശൻ എന്നിവർ പ്രസംഗിച്ചു.

Share This Article
error: Content is protected !!