പ്രാദേശികഗവൺമെൻ്റുകളെ അസ്ഥിരപ്പെടുത്തരുത്: കരീം ചേലേരി.

kpaonlinenews
ചിത്രം :- മുസ്ലിം ലീഗ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തലങ്ങളിൽനടത്തുന്ന തദ്ദേശീയം - 24 ഏകദിന ശില്പശാലയുടെ ജില്ലാതല ഉൽഘാടനംതളിപ്പറമ്പിൽ ജില്ലാ മുസ്ലിംലീഗ്പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി നിർവ്വഹിക്കുന്നു.

കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് പ്രാദേശിക ഗവൺമെൻ്റുകളെ അസ്ഥിരപ്പെടുത്തുന്ന പിണറായി സർക്കാറിൻ്റെ നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

ജില്ലയിലെ പാർട്ടി ജനപ്രതിനിധികൾക്കും ഭാരവാഹികൾക്കും വേണ്ടി നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന തദ്ദേശീയം-25 ഏകദിന ശില്പശാലകളുടെ ജില്ലാ തല ഉദ്ഘാടനം തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിംഗ് കോളേജിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു, അദ്ദേഹം.

പദ്ധതി വിഹിതം കൃത്യമായി അനുവദിക്കാതിരിക്കുകയും സാമ്പത്തിക വർഷാവസാനത്തിൽ വിതരണം ചെയ്ത ഫണ്ടുകൾ പോലും ട്രഷറി നിയന്ത്രണത്തിലൂടെ വിനിയോഗിക്കാതിരിക്കാൻ സമ്മതിക്കാതിരിക്കുകയും മൂലം വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും മുരടിച്ചു പോകുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതിനെതിരെ ജനമന:സ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല, ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹിർ,ഇബ്രാഹിം കുട്ടിതിരുവട്ടൂർ, സി.കെ. മുഹമ്മദ് മാസ്റ്റർ, അഡ്വ. എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, കോടിപ്പൊയിൽ മുസ്തഫ, ശാഹുൽഹമീദ് എടക്കാട്, സമദ് കടമ്പേരി പ്രസംഗിച്ചു

Share This Article
error: Content is protected !!