കമ്പിൽ എ എൽ പി സ്കൂളിൽ നിന്നും LSS വിജയികളായ വിദ്യാർഥികളെ PTA കമ്മിറ്റി അനുമോദിച്ചു.
കമ്പിൽ എ എൽ പി സ്കൂളിലെ നവജിത്ത്
മുഹമ്മദ് കൈസ്
ശ്രിയ ലക്ഷ്മി
അൽ അമീൻ
ശ്രാവണ
സഹിം എന്നീ 6 വിദ്യാർഥികൾക്കാണ്
LSS ലഭിച്ചത്.
സ്കൂൾ ഹാളിൽ ചേർന്ന അനുമോദന ചടങ്ങിൽ വെച്ച് തളിപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജാൻസി ജോൺ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.
പി ടി എ പ്രസിഡൻ്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ ശ്രീധരൻ സംഘമിത്ര, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.കെ ജ്യോതി ടീച്ചർ, കെ.വി ഹനീഫ മാസ്റ്റർ, മദേർസ് ഫോറം പ്രസിഡൻ്റ് കെ രമ്യ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിൽശ്രി അളോറ നന്ദിയും പറഞ്ഞു.
