
കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ വാഹനാപകടത്തിൽ മൂന്നു മരണം. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62), തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് റാഫി മരിച്ചത്. മറ്റുരണ്ടു പേർ ആശുപത്രിയിലാണ്.
രാവിലെ 9.40-ഓടെയായിരുന്നു അപകടം. പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലാണ് അപകടം. അപകടം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.