പിലാത്തറ: വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.സുരേഷ് (45) ആണ് മരണപ്പെട്ടത്.
പിലാത്തറ മാതമംഗലം റോഡില്‍ ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം.
കണ്ടോന്താറില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷിന്റെ സ്കൂട്ടര്‍ പിലാത്തറയില്‍ വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോക്ക് ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ സുരേഷിന്റെ ദേഹത്ത് പിന്നാലെ വന്ന കാര്‍ കയറിയാണ് മരണം സംഭവിച്ചത്.
ഉടനടി സുരേഷിനെ കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: വേണി.
മക്കള്‍: ഹരിദേവ്, ഹൃദിക.
അച്ഛന്‍ :വി.വി ജനാര്‍ദ്ദനന്‍ .അമ്മ : ദേവി.
സഹോദരങ്ങള്‍ : സുധീഷ്, സുമേഷ.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ നടക്കും.