പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂരിലെ ടി.പുരുഷോത്തമന്റെ വീടിനുനേരെ അക്രമവും കാറിന് തീ വെക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിൽ കഴിയുന്ന അഞ്ചുപ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതു സംബന്ധിച്ച് കേസന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരായ അശ്വിന്‍, സുനാജ്, സുജിത്, കണ്ടങ്കാളിയിലെസുധീഷ് ,അജയ് കൃഷ്ണ എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ്ചെയ്തിരുന്നു. ഈ മാസം 10 ന്
വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അഡ്കോസ് ചെയർമാനും സിപിഎം അംഗവുമായ മാവിച്ചേരി ആസാദ് ഭവനിലെ ടി. പുരുഷോത്തമന്റെ വീട്ടില്‍ അക്രമം നടന്നത്. വീടിന്റെ രണ്ടുഭാഗത്തായുള്ള എട്ട് പാളി ജനാലയുടെ ഗ്ലാസുകൾ തകര്‍ത്ത സംഘം വീടിനോടു ചേര്‍ന്നുള്ള പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തശേഷം ഇന്ധനമൊഴിച്ച് കാറിന്റെ പിന്‍ഭാഗത്തെ ടയറിനോട് ചേര്‍ന്ന് തീയിടുകയായിരുന്നു. വലിയ ശബ്ദങ്ങളും പൊട്ടിയ ജനാലയിലൂടെ തീയുയരുന്നതും ശ്രദ്ധയിൽപ്പെട്ട വീട്ടുകാര്‍ കാറിലെ തീ കെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. അഞ്ച് ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതികളെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

