നിതിൻരാജിൻ്റെമരണം; അധ്യാപകർക്കെതിരെ കേസ്

Kannadiparamba online news
Screenshot

കണ്ണൂർ: നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെകേസെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ. അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർ പ്രതികൾ. പട്ടികജാതി-പട്ടികവർ​ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസ്.

ആത്മഹത്യാപ്രേരണകുറ്റമാണ് അന്വേഷിക്കുന്നത്. റാഗിങ് പരാതിയും അന്വേഷിക്കും. അന്വേഷണസംഘംതിരുവനന്തപുരത്തേക്ക് പോകുമെന്നും ശബ്ദസന്ദേശംപരിശോധിക്കുമെന്നും കമ്മിഷണർ. നിതിൻ ലോൺആപ്പിൽകടംഎടുത്തിരുന്നുവെന്നും കോളജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തുവെന്നും പൊലീസ് പറഞ്ഞു. ടീച്ചർക്ക് നിരന്തരം കാൾ വന്നു. അധ്യാപിക പോലീസിൽ പരാതി നൽകി. ഇതുമൂലം ഉള്ള സമ്മർദ്ദവും ആകാമെന്നും നി​ഗമനം.

നിതിനെതിരെലോൺആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. നിതിൻഅധ്യാപികയുടെനമ്പർ ബോധപൂർവംനൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കുമെന്നുംപൊലീസ്.

അതേസമയം,മരണംഅന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഏഴംഗസംഘമാണ്അന്വേഷണം നടത്തുക.കണ്ണൂർഎസിപി ആർ. ഹരിപ്രസാദിന് മേൽനോട്ടചുമതല.മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസ്വമേധയാകേസെടുത്ത്അന്വേഷണത്തിന്ഉത്തരവിട്ടിരുന്നു.മാധ്യമവാർത്തകളുടെഅടിസ്ഥാനത്തിൽകേസെടുത്തകമ്മീഷൻ,ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശവുംനൽകി.അധ്യാപകരിൽ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്നഗുരുതരആരോപണവുമായികുടുംബംരംഗത്തെത്തി.

തിരുവനന്തപുരംഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയുംമകനാണ്നിതിൻ.നിറത്തിന്റെയുംജാതിയുടെയും പേരിൽ അധ്യാപകർ നിതിനെനിരന്തരംഅധിക്ഷേപിച്ചിരുന്നതായും ‘തെരുവ് പട്ടി’ എന്ന്വിളിച്ച്അപമാനിച്ചിരുന്നതായുംസഹോദരിമാധ്യമങ്ങളോട്പറഞ്ഞു.പോസ്റ്റ്‌മോർട്ടത്തിന്ശേഷംഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ചനിതിന്റെമൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

കോളജിലെഅധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയുംജാതിയുടെയും പേരിൽഅധ്യാപകർവിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും, മറ്റു വിദ്യാർഥികളുടെ മുൻപിൽ വെച്ച്നിരവധിതവണഅപമാനിച്ചുവെന്നുംശബ്ദരേഖയിലുണ്ട്.അകാരണമായിഇന്റേണൽമാർക്ക്കുറച്ചു.അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കയ്യുംകാലുംതല്ലിയൊടിക്കുമെന്ന്ഒരുഅധ്യാപകൻഭീഷണിപ്പെടുത്തിയവിവരവുംപുറത്തുവന്ന സന്ദേശത്തിലുണ്ട്.

സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് വി ദ്യാർഥികൾക്രൂരമായമാനസികപീഡനത്തിന്ഇരയാകുന്നുണ്ടെന്നുംഇതിൽവ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.നിലവിൽഅസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!