കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് മുൻപിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. നൂഞ്ഞേരി സ്വദേശിയായ സുഫിയാൻ ആണ് മരിച്ചത്. നൂഞ്ഞേരി അബ്ദുൽ റഷീദ് ദാരിമിയുടെ മകളുടെ മകനാണ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് യാത്രികനായ സുഫിയാൻ സ്കൂളിന് മുന്നിലുള്ള നടപ്പാതയുടെ കൈവരിയിൽ (Handrail) തലയിടിച്ചാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഫിയാന്റെ ആകസ്മിക വിയോഗത്തിന്റെ വലിയ ഞെട്ടലിലാണ് നാട്. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

