ഹജ്ജ് വിളിച്ചോതുന്നത് മാനവികതയുടെ സംരക്ഷണം :സയ്യിദ് അസ്ലം തങ്ങൾ അൽ മശ്‌ഹൂർ

Kannadiparamba online news


കണ്ണാടിപ്പറമ്പ്:യുദ്ധങ്ങളും സംഘർഷങ്ങളും സമാധാനം ഊതിക്കെടുത്തുന്ന കാലത്ത് മാനവികമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് വിളിച്ചു പറയുകയാണ് ഹജ്ജ് കർമ്മങ്ങളെന്ന് സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ അഭിപ്രായപ്പെട്ടു.
കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ നടന്ന ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ വർഷത്തെ ഹജ്ജ് കർമ്മം ഉദ്ദേശിക്കുന്ന, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത പരിപാടിയിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാഷിം നദ്‌വി തങ്ങൾ അധ്യക്ഷനായി. കെ എൻ മുസ്തഫ,കെ. പി അബൂബക്കർ ഹാജി, വി എ മുഹമ്മദ് കുഞ്ഞി, ഹുസൈൻ,കെ ടി ഖാലിദ് ഹാജി, ഖാലിദ് ഹാജി കമ്പിൽ, മുശ്താഖ് ദാരിമി,എൻ.എൻ ശരീഫ് മാസ്റ്റർ., അനസ് ഹുദവി അരിപ്ര, ഹസനവി റഫീഖ് ഹുദവി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,കബീർ കണ്ണാടിപ്പറമ്പ് ,അറക്കകത്ത് സത്താർ സിറ്റി, ടി.പി ആലി ഹാജി, മൊയ്തീൻ ഹാജി മാങ്കടവ്,ഹംസ ഹാജി കമ്പിൽ, അബ്ദുറഹ്മാൻ ഹാജി, റസാഖ് ഹാജി പുതിയ തെരു, ഇ.വി മുഹമ്മദ്, അഷ്റഫ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, സി ആലിക്കുഞ്ഞി , മുഹമ്മദ് മാങ്കടവ്, കെ.പി ആലിക്കുഞ്ഞി സംബന്ധിച്ചു.
സിപി മായിൻ മാസ്റ്റർ സ്വാഗതവും സി എൻ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!