അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ദുരൂഹത നീക്കണമെന്ന് പി.മുഹമ്മദ് ഷമ്മാസ്

Kannadiparamba online news
Screenshot

​അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ സമഗ്ര അന്വേഷണം വേണമെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

​വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ വ്യക്തത വരുത്തണം. മരണത്തിന് പിന്നാലെ ക്യാമ്പസിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാനും മരണത്തിലെ ദുരൂഹതകൾ നീക്കാനും ഉന്നതതല അന്വേഷണം അനിവാര്യമാണ്.

ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് അങ്ങേയറ്റം ഞെട്ടൽ ഉളവാക്കുന്നതാണ്. കേരളത്തിലെ ക്യാമ്പസുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ മരണത്തിൽ കേവലം കണ്ണിൽ പൊടിയിടുന്ന നടപടികൾക്കപ്പുറം നീതി ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും മുഹമ്മദ്‌ ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!