അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം; ഡെന്റൽ അനാട്ടമി മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Anees kannadiparamba

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും (HOD) മറ്റു ചില അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചുവെന്നും മാനസികമായി തളർത്തിയെന്നും കുടുംബം ആരോപിച്ചു.

ജാതിയും സാമ്പത്തിക ചുറ്റുപാടും പറഞ്ഞ് നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. എച്ച്.ഒ.ഡിക്ക് എതിരെ നിതിൻ മുൻപ് പരാതി നൽകിയിരുന്നുവെന്നും, ഇതിലുള്ള വൈരാഗ്യവും പീഡനത്തിന് കാരണമായിട്ടുണ്ടെന്നും കുടുംബം പറയുന്നു. ഇതിനുപുറമെ സീനിയർ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും കടുത്ത റാഗിംഗ് നിതിൻ നേരിട്ടിരുന്നു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു.

ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മരണം സംഭവിച്ചത്. ഇന്നലെയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി രാജന്റെയും ലതയുടെയും മകനാണ് നിതിൻ. മികച്ച പഠന നിലവാരം പുലർത്തിയിരുന്ന നിതിൻ മെറിറ്റ് സീറ്റിലാണ് ഈ വർഷം ബി.ഡി.എസ് അഡ്മിഷൻ നേടിയത്.

അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.

ളേജിന്‍റെ ഭാഗത്ത് നിന്ന് എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. കൊസീനിയേഴ്സിന്‍റെ ഭാഗത്ത് നിന്നും റാംഗിങ്ങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ പ്രതികരണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!