കണ്ണൂർ: കക്കാട് അത്താഴക്കുന്ന് പുല്ലൂപ്പിക്കടവിൽ യുവാക്കളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ആട് ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ രാത്രിയാണ് കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കൾ ഫാമിൽ കയറി അക്രമം നടത്തിയത്. ഒരാടിനെ നായ്ക്കൾ കടിച്ചു കൊന്നു. മറ്റൊരാടിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും മറ്റും കാൽനടയായി പോകുന്ന വഴിയാണിത്. ഇതിന് മുൻപും സമീപ പ്രദേശങ്ങളിൽ പലർക്കും പേപ്പട്ടിയുടെ കടിയേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ വലിയ ഭീതിയോടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി യാത്ര ചെയ്യുന്നത്. തെരുവ് നായ്ക്കളെ പിടികൂടാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

