മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ചക്കരക്കൽ കൊയ്യോട് ആലക്കണ്ടി സ്വദേശിയും ഇപ്പോൾ കണ്ണൂർ ചാല ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മൻസിലിൽ അബ്ദുൽ അസീസിൻ്റെ മകൻ യൂനുസ് (38) ആണ് മരിച്ചത്.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി 11.50 ഓടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് യൂനുസ് ഓടിച്ചു വരികയായിരുന്ന പിക്കപ്പ് വാനും, ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

