വിധി കാത്ത് വോട്ടിങ് യന്ത്രങ്ങൾ; കണ്ണൂരിൽ കനത്ത സുരക്ഷയോടെ സ്ട്രോങ്ങ്‌ റൂമുകൾ സീൽ ചെയ്തു

Kannadiparamba online news
Screenshot

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ജനവിധി രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (EVM) കനത്ത സുരക്ഷയിൽ സ്ട്രോങ്ങ്‌ റൂമുകളിലേക്ക് മാറ്റി സീൽ ചെയ്തു. കേന്ദ്ര സേനയുടെയും പോലീസിന്റെയും നേതൃത്വത്തിലുള്ള മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് സ്ട്രോങ്ങ്‌ റൂമുകൾക്ക് ഒരുക്കിയിട്ടുള്ളത്.

വ്യാഴാഴ്ച വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് അകമ്പടിയോടെയാണ് സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച മുറികൾ അരക്കും തുണിയും ഉപയോഗിച്ച് പൂട്ടുകള്‍ സീല്‍ ചെയ്യുകയും, മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസേന, സായുധ സേന, ലോക്കല്‍ പോലീസ് എന്നിവർക്കാണ് സുരക്ഷാ ചുമതല. ഇതിനുപുറമെ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ സ്ട്രോങ്ങ്‌ റൂമുകൾ:

• ചാല ചിൻടെക്ക്: കണ്ണൂർ, അഴീക്കോട്‌, ധർമ്മടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ.

• തലശ്ശേരി ബ്രണ്ണൻ കോളേജ്: തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ.

• തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ: കല്യാശ്ശേരി, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങൾ.

ഈ മൂന്ന് കേന്ദ്രങ്ങൾ തന്നെയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. മെയ് നാലിന് കാലത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂമുകൾ തുറക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!