കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ 10 മണ്ഡലങ്ങളിലെ കൃത്യമായ പോളിംഗ് കണക്കുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് (പി.ആർ.ഡി) പുറത്തുവിട്ടു. ആകെ വോട്ടർമാരുടെയും വോട്ട് രേഖപ്പെടുത്തിയവരുടെയും ലിംഗാടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. പയ്യന്നൂർ മണ്ഡലത്തിലെ കണക്കുകൾ ലഭ്യമായിട്ടില്ല. ലഭ്യമായ കണക്കുകൾ പ്രകാരം മട്ടന്നൂരിലാണ് (82.24%) ഏറ്റവും ഉയർന്ന പോളിംഗ്. കുറവ് ഇരിക്കൂറിലും (74.32%).
മണ്ഡലം തിരിച്ചുള്ള കൃത്യമായ കണക്കുകൾ താഴെ:
• കല്യാശ്ശേരി (പോളിംഗ് 76.99%):
ആകെ വോട്ടർമാർ: 2,03,796 (സ്ത്രീകൾ: 1,06,147, പുരുഷൻമാർ: 97,648, മറ്റുള്ളവർ: 1)
വോട്ട് ചെയ്തവർ: 1,56,897 (സ്ത്രീകൾ: 88,151, പുരുഷൻമാർ: 68,745, മറ്റുള്ളവർ: 1)
• തളിപ്പറമ്പ് (പോളിംഗ് 81.01%):
ആകെ വോട്ടർമാർ: 2,32,280 (സ്ത്രീകൾ: 1,20,353, പുരുഷൻമാർ: 1,11,926, മറ്റുള്ളവർ: 1)
വോട്ട് ചെയ്തവർ: 1,88,159 (സ്ത്രീകൾ: 1,03,423, പുരുഷൻമാർ: 84,735, മറ്റുള്ളവർ: 1)
• ഇരിക്കൂർ (പോളിംഗ് 74.32%):
ആകെ വോട്ടർമാർ: 1,99,326 (സ്ത്രീകൾ: 1,00,464, പുരുഷൻമാർ: 98,862, മറ്റുള്ളവർ: 0)
വോട്ട് ചെയ്തവർ: 1,48,148 (സ്ത്രീകൾ: 77,016, പുരുഷൻമാർ: 71,132, മറ്റുള്ളവർ: 0)
• അഴീക്കോട് (പോളിംഗ് 77.71%):
ആകെ വോട്ടർമാർ: 1,88,250 (സ്ത്രീകൾ: 98,280, പുരുഷൻമാർ: 89,967, മറ്റുള്ളവർ: 3)
വോട്ട് ചെയ്തവർ: 1,46,287 (സ്ത്രീകൾ: 82,393, പുരുഷൻമാർ: 63,892, മറ്റുള്ളവർ: 2)
• കണ്ണൂർ (പോളിംഗ് 75.61%):
ആകെ വോട്ടർമാർ: 1,82,682 (സ്ത്രീകൾ: 94,865, പുരുഷൻമാർ: 87,817, മറ്റുള്ളവർ: 0)
വോട്ട് ചെയ്തവർ: 1,38,132 (സ്ത്രീകൾ: 77,229, പുരുഷൻമാർ: 60,903, മറ്റുള്ളവർ: 0)
• ധർമ്മടം (പോളിംഗ് 81.44%):
ആകെ വോട്ടർമാർ: 2,06,000 (സ്ത്രീകൾ: 1,07,950, പുരുഷൻമാർ: 98,049, മറ്റുള്ളവർ: 1)
വോട്ട് ചെയ്തവർ: 1,67,774 (സ്ത്രീകൾ: 92,648, പുരുഷൻമാർ: 75,126, മറ്റുള്ളവർ: 0)
• തലശ്ശേരി (പോളിംഗ് 76.33%):
ആകെ വോട്ടർമാർ: 1,85,841 (സ്ത്രീകൾ: 96,707, പുരുഷൻമാർ: 89,133, മറ്റുള്ളവർ: 1)
വോട്ട് ചെയ്തവർ: 1,41,846 (സ്ത്രീകൾ: 77,588, പുരുഷൻമാർ: 64,257, മറ്റുള്ളവർ: 1)
• കൂത്തുപറമ്പ് (പോളിംഗ് 78.46%):
ആകെ വോട്ടർമാർ: 2,05,771 (സ്ത്രീകൾ: 1,05,444, പുരുഷൻമാർ: 1,00,327, മറ്റുള്ളവർ: 0)
വോട്ട് ചെയ്തവർ: 1,61,448 (സ്ത്രീകൾ: 91,037, പുരുഷൻമാർ: 70,411, മറ്റുള്ളവർ: 0)
• മട്ടന്നൂർ (പോളിംഗ് 82.24%):
ആകെ വോട്ടർമാർ: 2,01,719 (സ്ത്രീകൾ: 1,04,166, പുരുഷൻമാർ: 97,553, മറ്റുള്ളവർ: 0)
വോട്ട് ചെയ്തവർ: 1,65,902 (സ്ത്രീകൾ: 89,612, പുരുഷൻമാർ: 76,290, മറ്റുള്ളവർ: 0)
• പേരാവൂർ (പോളിംഗ് 79.1%):
ആകെ വോട്ടർമാർ: 1,82,384 (സ്ത്രീകൾ: 92,657, പുരുഷൻമാർ: 89,726, മറ്റുള്ളവർ: 1)
വോട്ട് ചെയ്തവർ: 1,44,271 (സ്ത്രീകൾ: 75,394, പുരുഷൻമാർ: 68,876, മറ്റുള്ളവർ: 1)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

