മയ്യിലിൽ അക്രമത്തിനിരയായ കോൺഗ്രസ് ഓഫീസും ബൂത്ത് ഏജന്റിന്റെ വീടും യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു

Kannadiparamba online news
Screenshot

മയ്യിൽ: തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം തുടരുന്ന മയ്യിലിൽ അക്രമത്തിനിരയായ കോൺഗ്രസ് ഓഫീസും യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ വീടും മുതിർന്ന നേതാക്കൾ സന്ദർശിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ മാസ്റ്റർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മുല്ലക്കൊടിയിലെ യു.ഡി.എഫ് പോളിംഗ് ഏജന്റായിരുന്ന പി. ഭാസ്കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.വീട്ടുപകരണങ്ങളും ജനലുകളും അക്രമികൾ തകർത്തിരുന്നു.

മുല്ലക്കൊടി ബൂത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന എം.വി ഭാസ്കരന്റെ വീട്ടിലാണ് നേതാക്കൾ ആദ്യം സന്ദർശനം നടത്തിയത്. കുടുംബാംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

തുടർന്ന് ഇന്ന് പുലർച്ചെ അക്രമികൾ അടിച്ചുതകർത്ത മയ്യിൽ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ‘ഗാന്ധിഭവനിലും’ നേതാക്കളെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഓഫീസിന്റെ ജനൽ ചില്ലുകളും ബോർഡുകളുമാണ് അക്രമികൾ തകർത്തത്. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. പ്രദേശത്ത് സമാധാനം നിലനിർത്താൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!