പരിയാരം :മെഡിക്കൽ കോളേജിൽ യുവാവ് തൂങ്ങിമരിച്ചു
ബന്തടുക്ക സ്വദേശിയായ യുവാവിനെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുണ്ടയിൽ ബാലകൃഷ്ണൻ്റെ മകൻ ബി. വിനോദ് (46) ആണ് മരിച്ചത്. എട്ടാം നിലയിലെ
ടി ബി വാർഡിലെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു ഇന്ന് രാവിലെ 7 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഡയാലിസിസ് ചെയ്യുന്നതിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

