കുഞ്ഞുങ്ങളെയും എടുത്തു വോട്ടിടാൻ എത്തുന്നവർക്ക് ആശ്വാസമായി ജില്ലയിലെ 70 പോളിംഗ് ബൂത്തുകളിൽ കുട്ടികൾക്കായി ക്രഷ് സൗകര്യം ഒരുക്കും. ഇതിൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും മാതൃക പോളിങ് സ്റ്റേഷനുകളും 15 പിങ്ക് പോളിങ് സ്റ്റേഷനുകളും ഉൾപ്പെടും. വനിത-ശിശു വികസന വകുപ്പാണ് സൗകര്യമൊരുക്കുന്നത് .
അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി മുലയൂട്ടുന്നതിനുള്ള ഫീഡിങ് സൗകര്യവുമുണ്ടാകും. കുട്ടികൾക്ക്
കളിക്കാനുള്ള കളിപ്പാട്ടങ്ങൾ, ഊഞ്ഞാൽ, കിടക്ക
എന്നിവ ക്രഷ് സൗകര്യമുള്ള പോളിംഗ് ബൂത്തിൽ ഉണ്ടാകും.
ഓരോ ബൂത്തിലും രണ്ട് വീതം അംഗൻവാടി പ്രവർത്തകരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

