പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Kannadiparamba online news
Screenshot

.

പയ്യന്നൂർ: കോറോത്ത് പോലീസ് ഡമ്പിങ്ങ് യാഡിൽ വൻ തീപിടുത്തം ഇരുനൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് നാട്ടുകാർ പയ്യന്നൂർ ഫയർ സ്റ്റേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്നു യൂണിറ്റും പെരിങ്ങോം തളിപ്പറമ്പ് കണ്ണൂർ, തൃക്കരിപ്പൂർ തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നു മായെത്തിയ യൂണിറ്റുകളാണ് വൈകുന്നേരം 6.30 മണിയോടെ തീയണച്ചത്. ചുറ്റുമതിലില്ലാത്തതും തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചുസമീപത്തായി ഗ്യാസ് ഗോഡൗണ്ടും പ്രവർത്തിക്കുന്നുണ്ട് തക്ക സമയത്ത് തീയണച്ചതിനാൽ വൻദുരന്തമൊഴിവായി. വിവരമറിഞ്ഞ് ടി ഐ.മധുസൂദനൻ എം എൽഎ, സ്വതന്ത്ര സ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ സരിൻ ശശി, പി.കെ. ശ്രീമതി ടീച്ചർ, മുൻ നഗരസഭാ ചെയർപേഴ്‌സൺകെ.വി.ലളിത എന്നിവ സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!