യുവാവിന് മർദ്ദനം കേസെടുത്തു

Kannadiparamba online news
Screenshot

ശ്രീകണ്ഠാപുരം: ബസ് കാത്തു നിൽക്കുകയായിരുന്ന രണ്ടു പേരെ ചീത്തവിളിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായിമർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചുഴലി ചാലിൽ വയൽ സ്വദേശി കെ. ജംഷീറിൻ്റെ പരാതിയിലാണ് വളക്കൈ മുതിയാർ കുളത്തെ പ്രകാശനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 7.10 മണിയോടെയാണ് സംഭവം. പരാതിക്കാരനെ വളക്കൈ എന്ന സ്ഥലത്ത് വെച്ച് പ്രതി കൈകൊണ്ട് കഴുത്തിനും നാഭിക്കും ഇടിച്ചും കാലുകൊണ്ട് ഉപ്പൂറ്റിക്ക് ചവിട്ടിയും ചീത്തവിളിച്ച് വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!