യുവതി ആത്മഹത്യ ചെയ്ത സംഭവം വിദേശത്തേക്ക്കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kannadiparamba online news
Screenshot

പഴയങ്ങാടി: യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിനു കേസെടുത്ത പഴയങ്ങാടി പോലീസ് വിദേശത്തേക്ക് കടന്ന ആൺസുഹൃത്തായ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. മാട്ടൂൽ നോർത്തിലെ മുഹമ്മദ് ഫർസിനെ (27) യാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗത്തിൻ്റെ സഹായത്തോടെ പഴയങ്ങാടി പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഏഴോം ചെങ്ങൽ സ്വദേശിനിയായ അശ്വതി (25) എലി വിഷം കഴിച്ച് ജീവനൊടുക്കിയത്.പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് മരണത്തിനു പിന്നിൽ യുവാവിനുബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് പ്രതിക്കെതിരെ ലുക് ഔട്ട് നോട്ടീസ് ഇറക്കുകയും വിമാനത്താവളം എമിഗ്രേഷൻ വിഭാഗത്തിൻ്റെ സഹായത്തോടെ പിടികൂടി പഴയങ്ങാടി സ്റ്റേഷനിലെത്തിക്കുക യായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!