തളിപ്പറമ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്യാമള ടീച്ചറുടെ വിജയത്തിനായി നാടക കലാകാരൻ വാടി സജി അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ കൂത്ത് ശ്രദ്ധേയമാകുന്നു. തളിപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
മോറാഴ സ്വദേശിയും ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനുമാണ് വാടി സജി. പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ ഭരണ നേട്ടങ്ങൾ, മുണ്ടക്കൈ-ചൂരൽമല ദുരന്തമുഖത്തെ സർക്കാരിന്റെ ഇടപെടലുകൾ, പ്രളയം, നിപ്പ പ്രതിരോധം എന്നിവയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവിനെതിരെയുള്ള വിമർശനങ്ങളും ആക്ഷേപഹാസ്യ രൂപേണ അദ്ദേഹം കൂത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണവും നിറഞ്ഞ കയ്യടികളുമാണ് കാണികളിൽ നിന്നും ഈ കലാരുപത്തിന് ലഭിക്കുന്നത്.
പ്രമുഖ നാടക പ്രവർത്തകൻ ജിജു ഒറപ്പടിയാണ് കൂത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിനോ ഗോവിന്ദ് ചമയം ഒരുക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

