കല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് വഴിയൊരുക്കിയ യുവ സാരഥിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം. വിജിന് നാടാകെ ഹൃദ്യമായ വരവേൽപ്പ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ 1400 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ ജൈത്രയാത്ര. നാടിന്റെ ഏത് കോണിലുള്ളവരെയും തോളത്ത് തട്ടി വിളിക്കാവുന്ന ആത്മബന്ധം വളർത്തിയ ഈ ജനകീയ സ്ഥാനാർത്ഥിയെ ഉത്സവ പ്രതീതിയിലാണ് ജനങ്ങൾ സ്വീകരിക്കുന്നത്.
സർവ്വതലസ്പർശിയായ വികസനത്തിന് അടിത്തറ പാകിയ മണ്ണിൽ ഇനി ചെയ്യാനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രകടനപത്രിക വോട്ടർമാർക്ക് മുന്നിൽ സമർപ്പിച്ചാണ് രണ്ടാം ഘട്ട പര്യടനം മുന്നേറുന്നത്. വ്യാഴാഴ്ച ഏഴോം, മാടായി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം. മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും പടക്കങ്ങളുടെയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രത്തിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
ഏഴോം പോണോളം അങ്കണവാടിക്ക് സമീപത്ത് നിന്നാരംഭിച്ച പര്യടനം നരിക്കോട് അങ്കണവാടി, അരയോളം, കണ്ണോം, കോട്ടക്കിൽ, ബോട്ട് കടവ്, ചെങ്ങൽ ഈസ്റ്റ്, അരയാൽ, അടുത്തില നോർത്ത്, ബീവി റോഡ്, കോഴി ബസാർ, കുണ്ടായിട്ടമ്മൽ മാടായിക്കാവ്, കീയച്ചാൽ, കസ്‌തൂർബ വായനശാല, കൊവ്വപ്പുറം റെയിൽവെഗേറ്റ്, തെരു മാർക്കറ്റ്, തെക്കുമ്പാട് സാംസ്‌കാരിക ക്ലബ്, വണ്ണാച്ചാൽ, കൈരളി ക്ലബ്, കിഴക്കാനി, താമരംകുളങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുഞ്ഞിമംഗലം പെരുംമ്പഴ ഗ്രാമത്തിൽ സമാപിച്ചു.
സമാപന പൊതുയോഗം മണ്ഡലം കമ്മിറ്റി അംഗം പി.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എം. വിജിൻ, എം.വി. രാജീവൻ, പി.പി. ഷാജിർ, വരുൺ ബാലകൃഷ്ണൻ, എം.വി. ഷിമ, സ്വാതി പ്രദീപൻ, പി.വി. ജിതേഷ്, സന്തോഷ് അയ്യോത്ത്, കെ.വി. സാഗർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. പത്മനാഭൻ, പി.വി. ബാബുരാജേന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

