അഴീക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എഫ്.സി.ആർ.എ (FCRA) ഭേദഗതി നിയമം കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളും ഒന്നിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചാലാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ കേരളം കണ്ട ഏറ്റവും മികച്ച ജനകീയ സർക്കാരിന്റെ തുടർച്ചയ്ക്കായുള്ള മുന്നൊരുക്കവും ആവേശവുമാണ് കേരളത്തിലുടനീളം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യമുന്നണിക്ക് മാത്രമേ അഴീക്കോടിനെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കർണ്ണാടക ന്യൂനപക്ഷ കാര്യ-വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, കെ.എ. ലത്തീഫ്, എൻ.എ. കരീം, ബി.കെ. അഹമ്മദ്, ടി. ജയകൃഷ്ണൻ, വസന്ത് പള്ളിയാം മൂല, ടി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

