അഴീക്കോട്: അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശപകർന്ന് കർണ്ണാടക ഭവനനിർമ്മാണ-ന്യൂനപക്ഷ വകുപ്പ് മന്ത്രി ഷമീർ അഹമ്മദ് ഖാൻ മണ്ഡലത്തിലെത്തി.
തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകൾ അധികാരത്തിലേറി മൂന്നുമാസത്തിനകം നടപ്പിലാക്കിയ കർണ്ണാടകത്തിന്റെ മാതൃക, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലും പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രാഹുൽ ഗാന്ധിയുടെ ഉറപ്പാണെന്നും അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, എൻ.എ. കരീം, ബി.കെ. അഹമ്മദ്, ടി. ജയകൃഷ്ണൻ, വസന്തൻ പള്ളിയാമൂല, ഷിനാജ് കെ.കെ, സി.പി. റഷീദ്, കെ.വി. ഹാരിസ്, സി.എം.പി നേതാവ് സന്തോഷ് നസീർ ചാലാട് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

