കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്ക് മഹോത്സവം: നാളെ പാണ്ഡ്യൻ തടസ്ഥാനത്തേക്ക് എഴുന്നള്ളത്ത്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്ക് മഹോത്സവത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് ആരൂഢസ്ഥാനമായ നാറാത്ത് പാണ്ഡ്യൻ തടസ്ഥാനത്തേക്ക് എഴുന്നള്ളത്ത് നടക്കും. വാരം റോഡ്, ചേലേരി മുക്ക്, വൈദ്യർ കണ്ടി, ചേലേരി അമ്പലം, എടക്കൈത്തോട്, ഓണപ്പറമ്പ് വഴി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്താണ് എഴുന്നള്ളത്ത് നടക്കുക.

പാണ്ഡ്യൻ തടസ്ഥാനത്ത് വിശേഷാൽ നിവേദ്യ പൂജയും മട്ടന്നൂർ പഞ്ചവാദ്യസംഘത്തിന്റെ തായമ്പകയും ഉണ്ടായിരിക്കും. തുടർന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ഭഗവാന് ക്ഷേത്ര പരിസരത്ത് ഗംഭീര സ്വീകരണം നൽകും. ഇതിന് പിന്നാലെ തിടമ്പുനൃത്തവും അരങ്ങേറും. നാലാം വിളക്കായ ശനിയാഴ്ച രാത്രി 7:30-ന് സിത്താനി ഭജൻസും വിവിധ പ്രത്യേക ചടങ്ങുകളും നടക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രി ആനയിടഞ്ഞ് വാഹനങ്ങൾക്ക് ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ അധികൃതരുടെയും ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകൾ മൂലം കൂടുതൽ സങ്കീർണ്ണതകളില്ലാതെ പ്രശ്നം പരിഹരിക്കാൻ സാധിച്ചുവെന്നും ഉത്സവാഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി തുടരുന്നതായും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!