‘ചേലേരി വരും അഴീക്കോട് മാറും’; അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രകടനപത്രിക പുറത്തിറക്കി

Kannadiparamba online news

അഴീക്കോട്: അഴീക്കോട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങളകറ്റാൻ സമഗ്രവും ശാസ്ത്രീയവുമായ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, കെ.പി.സി.സി ട്രഷറർ വി.എ. നാരായണന് നൽകിയാണ് പത്രിക പ്രകാശനം ചെയ്തത്.

അടുത്ത അഞ്ചുവർഷം മുൻനിർത്തിയുള്ള 1800 ദിന കർമ്മപദ്ധതികളാണ് പത്രികയുടെ ഉള്ളടക്കം. ജനങ്ങളിൽ നിന്നും നേരിട്ട് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ പ്രകടനപത്രിക, “ഒരുദിനവും പാഴാക്കില്ല, ഒരു വോട്ടും പാഴാക്കരുത്” എന്ന ഉറപ്പാണ് വോട്ടർമാർക്ക് നൽകുന്നത്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ:

• അഴീക്കോട് ഹെൽത്ത് സെന്ററിനെ ആധുനിക സൌകര്യങ്ങളോടെ താലൂക്ക് ആശുപത്രിയായി ഉയർത്തും.

• പയ്യാമ്പലം ബീച്ചിനെ ലോകഭൂപടത്തിലേക്ക് ഉയർത്തുന്ന ‘ബ്ലൂ ഹോറൈസൺ’ സമഗ്ര തീരദേശ ടൂറിസം പദ്ധതി.

• വിദ്യാർത്ഥികൾക്കായി സ്കൂൾ–കോളേജ് തലങ്ങളിൽ എ.ഐ (AI) ഇനീഷിയേറ്റീവ്സ്, കരിയർ ക്രാഫ്റ്റ് അക്കാദമി, സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ.

• ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ‘ഹൃദ്യം’ റീഹാബിലിറ്റേഷൻ സെന്റർ.

• വയോജനങ്ങൾക്കായി ‘സ്നേഹവീട്’, പ്രവാസികൾക്കായി ‘കെയർ പ്രവാസി’ പദ്ധതി.

• എക്കോ പുല്ലൂപ്പി ഹബ്ബ്, ഇൻക്ലൂസീവ് സ്കിൽ ഹബ്, മറൈൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്പോർട്സ് അക്കാദമി, കൈത്തറി ഗ്രാമം.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി അഴീക്കോടിനെ ഒരു മാതൃകാ മണ്ഡലമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദും ജനറൽ കൺവീനർ സി.പി. റഷീദും വ്യക്തമാക്കി. ചടങ്ങിൽ കെ.ടി. സഹദുല്ല, കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.ടി. താഹിർ, തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി.കെ. സുബൈർ, ജില്ലാ പഞ്ചായത്ത് അംഗം കൊടിപ്പൊയിൽ മുസ്തഫ, അള്ളാംകുളം മഹമൂദ്, ബി.കെ. അഹമ്മദ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!