തുടരും വികസനം, വളരും ഈ നാട്; അഴീക്കോട് മണ്ഡലത്തിൽ ആവേശമുയർത്തി കെ.വി. സുമേഷിന്റെ പര്യടനം

Kannadiparamba online news
Screenshot

അഴീക്കോട്: സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി തുടരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ചിറക്കൽ കടലായിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. ഇന്ദിരനഗർ കോളനി, അരയമ്പേത്ത്, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെത്തി സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തെക്കൻ മണലിൽ നിന്നും പൊതുപര്യടനം ആരംഭിച്ചു.

ചില്ലിക്കുന്ന്, ജയന്തി റോഡ്, കമ്പനിവളപ്പ്, പുഞ്ചിരി മുക്ക്, ദേവി റോഡ് അമ്പലമുക്ക്, മിൽമ കപ്പാലം, പൊടിക്കുണ്ട്, പുഴാതി രാജേന്ദ്ര നഗർ കോളനി, മൂളിയിൽ മുക്ക്, അത്താഴക്കുന്ന് അംബേദ്ക്കർ നഗർ, കൊറ്റാളി ചുടല, സൺഡേ ഗ്രൗണ്ട്, പയങ്ങോടൻപാറ കള്ള് ഷാപ്പ്, മണിയൻപീടിക, ടൈഗേഴ്സ് കോർണർ, അരയാൽത്തറ, നമ്പ്യാർ മൊട്ട, പുല്ലൂപ്പിക്കടവ്, പള്ളേരി നാല് സെന്റ്, മാലോട്ട് ഉന്നതി, മാലോട്ട് ബസ് സ്റ്റോപ്പ്, വാരം റോഡ് ജംഗ്ഷൻ, ചവിട്ടിപ്പാറ ബാങ്ക്, വാരം കടവ് എന്നിവിടങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം പുതിയാപറമ്പിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി. അഖിൽ, അബ്ദുൾ നിസാർ വായിപറമ്പ്, പി. ശ്രുതി, ബിജോയ് പണ്ണേരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!