പാപ്പിനിശ്ശേരി: അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചതിന് പാപ്പിനിശ്ശേരിയിൽ രണ്ട് ക്വാർട്ടേഴ്സുകൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 17,500 രൂപ പിഴ ചുമത്തി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഈന്തോട് സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സുകളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്.
എം.ടി. ജാഫർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന് 10,000 രൂപയാണ് പിഴയിട്ടത്. ഇവിടെ ക്വാർട്ടേഴ്സ് പരിസരത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതായും, അടുക്കളയിൽ നിന്നുള്ള മലിനജലം തുറസ്സായി ഒഴുക്കിവിടുന്നതായും പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ലെന്നും വ്യക്തമായതോടെയാണ് നടപടി.
കെ. ബുഷ്റ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന് 7,500 രൂപയും പിഴയിട്ടു. ഇവിടെ മാലിന്യങ്ങൾ കത്തിക്കുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി. ഇവരും ഹരിത കർമ്മ സേനയ്ക്ക് മാലിന്യം കൈമാറുന്നില്ലെന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമിൽ കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

