അഴീക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി പള്ളിക്കുന്ന് പഞ്ചായത്തിൽ തന്റെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ഒന്നാംഘട്ട പര്യടനത്തെ അപേക്ഷിച്ച് വൻ ജനപങ്കാളിത്തവും വലിയ ആവേശവുമാണ് രണ്ടാംഘട്ടത്തിൽ മണ്ഡലത്തിൽ ഉടനീളം ദൃശ്യമായത്.
പള്ളിയാർമൂലയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ പര്യടനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ടി. ജയകൃഷ്ണൻ, ബി.കെ. അഹമ്മദ്, കെ.കെ. ഷിനാജ്, വസന്തൻ പള്ളിയാർമല, ടി.കെ. ഹുസൈൻ, ഷൈജു തുടങ്ങിയ പ്രമുഖ നേതാക്കൾ പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രചാരണത്തിന് ആവേശമേകാൻ നാളെ ‘കാഹളം’
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘സംസ്‌കാര സാഹിതി’ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കാഹളം’ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുന്നു. നാടൻ പാട്ടുകളും വാദ്യമേളങ്ങളും സമന്വയിക്കുന്ന പരിപാടി നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കാട്ടാമ്പള്ളിയിൽ വെച്ച് നടക്കും. സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ ‘കാഹള’ത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

