കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ക്ഷേത്രോത്സവത്തിന് വന്ന ആന വിരണ്ടോടിയതിനെ തുടർന്ന് നാറാത്ത് ആലങ്കീൽ ഭാഗത്ത് നിലയുറപ്പിച്ച ആനയെ തളയ്ക്കാൻ കോഴിക്കോട് നിന്നുള്ള പ്രത്യേക എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി. മണിക്കൂറുകളായി തുടരുന്ന ആശങ്കകൾക്കൊടുവിലാണ് വൈദഗ്ധ്യം നേടിയ സംഘം രാത്രിയോടെ സംഭവസ്ഥലത്ത് എത്തിച്ചേർന്നത്.
എലിഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ആനയെ സുരക്ഷിതമായി തളയ്ക്കാനുള്ള നിർണ്ണായക നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംഘത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.
ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശവാസികൾ വീടുകൾക്ക് പുറത്തിറങ്ങരുതെന്നും, ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കർശനമായി അറിയിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

