ബ്രേക്കിംഗ്: കണ്ണാടിപ്പറമ്പ് ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; നാറാത്ത് ആലങ്കീലിൽ തളയ്ക്കാനുള്ള ശ്രമം തുടരുന്നു; വാഹന ഗതാഗതം നിരോധിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എത്തിച്ച ആന വിരണ്ടോടിയത് നാട്ടുകാരിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാത്രി 11 മണിയോടെയാണ് അപ്രതീക്ഷിതമായി ആന വിരണ്ടോടിയത്. കണ്ണാടിപ്പറമ്പിൽ നിന്നും പാഞ്ഞ ആന സ്റ്റെപ്പ് റോഡ് വഴിയാണ് മുന്നോട്ട് പോയത്.

നിലവിൽ നാറാത്ത് ആലങ്കീൽ ഭാഗത്തുള്ള ആനയെ തളയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് പാപ്പാൻമാരും നാട്ടുകാരും പോലീസും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. രാത്രി വൈകിയും ആനയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.

സമയം: 11:55 pm

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!