മയ്യിൽ: ലയൺസ് ഇന്റർനാഷണൽ പ്രതിമാസ സേവന പ്രവർത്തനങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പരിസരത്താണ് മരം നടീൽ പരിപാടി സംഘടിപ്പിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ എ. ഗോപിനാഥൻ, സി.കെ. പ്രേമരാജൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപിക ബീന ബോബനും ക്ലബ്ബ് ഭാരവാഹികൾക്കൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

