അഴീക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ അഴീക്കോട് നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ പ്രചാരണം കൂടുതൽ സജീവമാകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ വികസന മുന്നേറ്റങ്ങളിലൂടെ മണ്ഡലത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാനാർത്ഥിക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കാൻ ഉറച്ചാണ് എൽ.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തുള്ളത്.
ബുധനാഴ്ച പുതിയാപറമ്പിൽ നിന്നാണ് കെ.വി. സുമേഷിന്റെ പര്യടനം ആരംഭിച്ചത്. തുടർന്ന് അരയാക്കണ്ടിപ്പാറ, മീൻകുന്ന്, ചെമ്മരശ്ശേരി പാറ, പുന്നക്കപ്പാറ, പൊയ്ത്തുംകടവ്, മൂന്നുനിരത്ത് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെത്തി അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ചിറക്കൽ ചിറയ്ക്ക് സമീപം സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിലും അദ്ദേഹം പങ്കെടുത്തു. കെ. ഗിരീഷ് കുമാർ, എം. സഹദേവൻ, പി.എ. നിയാസ്, പി.വി. രാജേഷ്, കെ.വി. ഉഷ, കെ. രഞ്ജിത്ത്, കെ. അനീഷ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

