പയ്യന്നൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി വി കുഞ്ഞി കൃഷ്ണൻ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പ്രചരണം നടത്തുന്നതിനെതിരെ സിപിഐ എം മുൻ ഏരിയാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ കെ പി മധു പരാതി നൽകി.
ധനരാജ് രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ
നിന്നും അഞ്ച് ലക്ഷം രൂപ കെ പി മധുവിൻ്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റി എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിൽ യുഡിഎഫ് സ്ഥാനാർഥി വിശദീകരിച്ചത്.
എന്നാൽ 20299 എന്ന അക്കൗണ്ട് നിലവിൽ കെ പി മധുവിൻ്റെ പേരിലുള്ളതല്ല. സിപിഐ എം ഏരിയ സെക്രട്ടറിമാർ ഉപയോഗിച്ചു വരുന്ന അക്കൗണ്ട് വ്യക്തിപരമാണെന്നും ധനാപഹരണം നടത്തിയെന്നും കാണിച്ച് പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് പോസ്റ്റ് അപകീർത്തികരമാണെന്നും ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള നീക്കമാണെന്നും പരാതിയിൽ പറയുന്നു.
പേരിലുള്ള സാമ്യം ദുരുപയോഗം ചെയ്ത് പയ്യന്നൂരിലെ എൽഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ അപകീർത്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുവെന്നും പരാതിയിലുണ്ട്.
പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, കണ്ണൂർ എസ് പി, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് പരാതി അയച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

