കണ്ണൂർ: ഇന്ന് (ഏപ്രിൽ 1) കണ്ണൂർ ജില്ലയിൽ നടക്കാനിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പര്യടനം മാറ്റിവെച്ചു. ചില സാങ്കേതിക കാരണങ്ങളാൽ പര്യടനം ഏപ്രിൽ ആറിലേക്കാണ് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം ജില്ലയിലെ കമ്പിൽ, കക്കാട്, വാരം, കല്ലിക്കണ്ടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പര്യടനം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ ആറിന് നടക്കുന്ന പര്യടനത്തിന്റെ പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

