കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്തിൽ കെ.ജി, അൽ ബരാര വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ കെ.ജി, അൽ ബരാര കുട്ടികളുടെ കോൺവൊക്കേഷൻ പരിപാടി സംഘടിപ്പിച്ചു. കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം ധാർമിക മൂല്യങ്ങളും പഠിപ്പിച്ച് പ്രായോഗികമാക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ അഭിപ്രായപ്പെട്ടു.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. രണ്ടു വർഷത്തെ കെ.ജി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ 75 കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.

പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതം പറഞ്ഞു. സ്കൂൾ കൺവീനർ അബ്ദുൽ ലത്തീഫ് മാസ്റ്റർ, ഹസനത്ത് ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് ഹുദവി, ഖാലിദ് ഹാജി, ശരീഫ് മാസ്റ്റർ, സി.എ.ഒ ഡോ. താജുദ്ദീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് മാങ്ങാടവ്, രഹ്ന ടീച്ചർ, സലീന, റംലത്ത്, നസീഫ് ഹുദവി തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.ജി ഹെഡ് സിന്ധു ടീച്ചർ നന്ദി പറഞ്ഞു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!