അഴീക്കോട് മണ്ഡലം: അഡ്വ. കരീം ചേലേരിയുടെ ചിറക്കൽ, നാറാത്ത് പഞ്ചായത്ത് പര്യടനങ്ങൾ നാളെ

Kannadiparamba online news
Screenshot

അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ ചിറക്കൽ, നാറാത്ത് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പര്യടനം നാളെ (ഏപ്രിൽ 1, ബുധനാഴ്ച) നടക്കും.

രാവിലെ 8.30-ന് കീരിയാട് ലക്ഷംവീട് കോളനിയിൽ നിന്നും ആരംഭിക്കുന്ന ചിറക്കൽ പഞ്ചായത്ത് പര്യടനം കെ.പി.സി.സി. മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യും. ഏരുമ്മൽ വയൽ, കാഞ്ഞിരത്തറ, മുക്കിലെ പീടിക, കടലായി അമ്പലം, നാല് മുക്ക്, കൊല്ലത്തോട് താഴെ, പണ്ണേരി മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയോടെ പര്യടനം മായിച്ചാക്കുന്നിൽ സമാപിക്കും.

വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന നാറാത്ത് പഞ്ചായത്ത് പര്യടനം കണ്ണാടിപ്പറമ്പ പീടികത്തെരുവിൽ വെച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ റോഡ്, കൊറ്റാളി, ഓണപ്പറമ്പ്, ആലിൻ കീഴ്, കാക്കത്തുരുത്തി, നാറാത്ത് ബസാർ, കല്ലൂരിക്കടവ്, മടത്തിക്കൊവ്വൽ, മീൻ കടവ്, കമ്പിൽ തെരു എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പര്യടനം കമ്പിൽ ബസാറിൽ സമാപിക്കുമെന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!