കുഞ്ഞമ്മൻ ചരമദിനാചരണം ഇന്ന്

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കുഞ്ഞമ്മൻ ചരമദിനാചരണം ഇന്ന് (മാർച്ച് 31 ചൊവ്വാഴ്ച) കണ്ണാടിപ്പറമ്പ് വാരം റോഡിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. വൈകുന്നേരം 6 മണിക്ക് ഓർക്കസ്ട്ര അവധരിപ്പിക്കുന്ന ഗാനമേള തുടർന്ന് തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

തുടർന്ന് നടക്കുന്ന പൊതുയോഗം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷ് ചടങ്ങിൽ മുഖ്യാതിഥിയാകും.

പൊതുയോഗത്തിൽ ജംഷീദ് അലി (മലപ്പുറം), സി.പി.ഐ (എം) മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗം കെ. ബൈജു, കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. അശോകൻ തുടങ്ങിയ പ്രമുഖർ സംസാരിക്കും. പരിപാടിയിലേക്ക് മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!