സംഘ്പരിവാറിന് നിലമൊരുക്കുന്ന ഇടതുപക്ഷത്തിന്റെ സോഷ്യൽ എൻജിനീയറിങ് കേരളത്തെ തകർക്കും: വെൽഫെയർ പാർട്ടി

Kannadiparamba online news
Screenshot

ചേലേരി: സംഘ്പരിവാറിന് നിലമൊരുക്കുന്ന ഇടതുപക്ഷത്തിന്റെ സോഷ്യൽ എൻജിനീയറിങ് കേരളത്തെ തകർക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ആരോപിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം ഇലക്ഷൻ കൺവെൻഷൻ ചേലേരിമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കൊളച്ചേരി, കുറുമാത്തൂർ, തളിപ്പറമ്പ്, പരിയാരം തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്താനും സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും കൺവെൻഷനിൽ തീരുമാനിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി മുഖ്യപ്രഭാഷണം നടത്തി. സി. അഷ്‌റഫ്‌ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. ബാബുരാജ് കെ.വി, ഹാരിസ് പുഷ്പഗിരി, റയീസ് നെല്ലിപ്പറമ്പ് എന്നിവർ സംസാരിച്ചു. സീനത്ത് കെ.പി സ്വാഗതവും അനീഷ് പാലച്ചാൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!